ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് യുഎഇയില്‍ ക്വാറന്റീന്‍ ഉണ്ടാകില്ലെന്ന്

അബുദാബി: സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് വ്യക്തമാകുന്നവരെ മാത്രമെ യുഎഇയിലേക്ക് കൊണ്ടുപോകുന്നുള്ളൂ. അതിന് ശേഷം യുഎഇയിലെത്തി ആറ് ദിവസത്തെ ക്വാറന്റീനും ടീമുകള്‍ക്ക് അനുവദിക്കുന്നുണ്ട്.

എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നമുള്ള താരങ്ങള്‍ക്ക് 6 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം യുഎഇയില്‍ ഉണ്ടായിരിക്കില്ല. കാരണം ദേശീയ മത്സരങ്ങളുടെ തിരക്ക് കാരണം ഐപിഎല്‍ ആരംഭിച്ച ശേഷം മാത്രമെ ഇരു രാജ്യങ്ങളിലെയും മിക്ക താരങ്ങളും യുഎഇയിലേക്കെത്തൂ. അതിനാല്‍ത്തന്നെ 6 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം കൂടി നല്‍കിയാല്‍ ടീമുകള്‍ക്കത് കടുത്ത തിരിച്ചടിയാവും.

Top