ബുംറയ്ക്ക് ആറ് വിക്കറ്റ്; ഇംഗ്ലണ്ട് 110നു പുറത്ത്

ന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് 110 റൺസിനു പുറത്ത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ബട്‌ലർ ഉൾപ്പെടെ ആകെ 4 പേർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഇരട്ടയക്കം കടന്നത്. 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ സ്പെൽ ഇംഗ്ലണ്ടിനെ തകർത്തെറിയുകയായിരുന്നു.

തൻ്റെ ആദ്യ ഓവറിൽ തന്നെ ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചു. നാലാം പന്തിൽ റോയ് പ്ലെയ്ഡ് ഓൺ ആയപ്പോൾ അവസാന പന്തിൽ റൂട്ടിനെ പന്ത് പിടികൂടി. അടുത്ത ഓവറിൽ ഷമിയും വിക്കറ്റ് കോളത്തിൽ ഇടംനേടി. സ്റ്റോക്സിനെ പന്തിൻ്റെ കൈകളിലെത്തിച്ചാണ് ഷമി വിക്കറ്റ് പട്ടികയിൽ ഇടംപിടിച്ചത്. തൊട്ടടുത്ത ഓവറിൽ ബുംറ തൻ്റെ മൂന്നാം വിക്കറ്റ് നേടി. ആറാം ഓവറിലെ മൂന്നാം പന്തിൽ 7 റൺസെടുത്ത ബെയർസ്റ്റോയെ പന്ത് പിടികൂടുകയായിരുന്നു. 8ആം ഓവറിലെ അഞ്ചാം പന്തിൽ ലിവിങ്സ്റ്റണും മടങ്ങി. ബുംറയെ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള താരത്തിൻ്റെ ശ്രമം പാഴായി. ലിവിങ്സ്റ്റൺ ക്ലീൻ ബൗൾഡ്.

Top