ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചു

david-willey

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ താരം ഡേവിഡ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വില്ലിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
കൗണ്ടി ക്ലബ് യോര്‍ക്ഷെയറിനായി രണ്ട് മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് വില്ലിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലി ഇപ്പോള്‍ സ്വയം ഐസൊലേഷനിലാണ്.

വില്ലിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് താരങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഈ താരങ്ങളെ വിരാലിറ്റി ബ്ലാസ്റ്റിന്റെ ഇനി നടക്കാന്‍ പോകുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി യോര്‍ക്ഷെയര്‍ അറിയിച്ചു. ഈ ട്വീറ്റ് പങ്കുവച്ച് ഡേവിഡ് വില്ലിയും തന്റെ അസുഖവിവരം അറിയിച്ചു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Thank you for all the kind messages. My wife &amp; I received positive COVID test results. Gutted to be missing the remaining games. Even more devastated that having been in contact with the other 3 lads Sat morning (before we had symptoms) means they’re at risk &amp; unavailable too. <a href=”https://t.co/mP1pZAiX1C”>https://t.co/mP1pZAiX1C</a></p>&mdash; David Willey (@david_willey) <a href=”https://twitter.com/david_willey/status/1306315849347796999?ref_src=twsrc%5Etfw”>September 16, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

‘സന്ദേശങ്ങള്‍ക്കെല്ലാം നന്ദി. എനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവാണ്. ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നതില്‍ നിരാശയുണ്ട്. മറ്റ് മൂന്ന് പേരുമായി സമ്പര്‍ക്കം ഉണ്ടായി എന്നത് അതിനെക്കാള്‍ വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.’- വില്ലി കുറിച്ചു.

Top