enginering student-attack- 3 perons arrest

തിരുവനന്തപുരം: കണിയാപുരത്ത് എഞ്ചിനീയിറിംങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മോഷണശ്രമത്തിനിടെയാണ് അക്രമമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രതികള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

കഴക്കൂട്ടത്തെ സ്വകാര്യ എഞ്ചിനീയറിംങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ തസ്‌നിയെയാണ് മൂന്നംഗ സംഘം ഇന്ന് വൈകിട്ട് ആറുമണിയോട് കുത്തിപരിക്കേല്‍പ്പിച്ചത്. തസ്‌നിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വീടിന്റെ ചാരിയിട്ടിരുന്ന മുന്‍വാതില്‍ തള്ളി തുറന്ന് അകത്ത് പ്രവേശിച്ചായിരുന്നു അക്രമം. ഈ സമയം തസ്‌നിയുടെ സഹോദരി മുകളിലത്തെ നിലയിലായിരുന്നു.തസ്‌നിയുടെ നിലവിളി കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തുകയും പ്രതികളില്‍ ഒരാളെ അപ്പോള്‍ തന്നെ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയും ചെയ്തു.പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച തസ്‌നിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് കഠിനംകുളം പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.ജസീര്‍, അസര്‍,ചാര്‍ലി എന്ന് വിളിക്കുന്ന ജഹാസ് എന്നിവരാണ് അറസ്റ്റിലായത്.

മോഷണമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളിലൊരാള്‍ തസ്‌നി പഠിക്കുന്ന കോളേജിന് സമീപ ജോലി ചെയ്ത് വരികയായിരുന്നുവെന്നും പോലീസ് പറയുന്നു. അതേ സമയം സ്ഥലത്തെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതാണ് അക്രമത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പിടിക്കപ്പെട്ടവര്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചനയുണ്ട്.

Top