എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

rape

ലക്‌നൗ: ആഗ്രയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ചൊവ്വാഴ്ച വൈകുന്നേരം കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്നു. ഇരുചക്ര വാഹനമോടിച്ചു പോകുന്നതിനിടയില്‍ രണ്ട്‌പേര്‍ വന്നു പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി.

കടന്നു പിടിച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് ത്ട്ടിക്കൊണ്ട് പോവുകയായിരുന്നു. യമുനാ നദിയുടെ സമീപത്ത് വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ ഒരു യാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്.ആഗ്രയിലെ എസ് എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടു പോയവരെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടി യമുനാ തീരത്ത് വെച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

Top