engineering result declared

തിരുവനന്തപുരം: എഞ്ചിനിയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ തൂത്തുവാരി. എറണാകുളം സ്വദേശി രാം ഗണേഷിണ് ഒന്നാം റാങ്ക്, പത്തനംതിട്ട തിരുവല്ല സ്വദേശി അക്ഷയ് ആനന്ദ് രണ്ടാം റാങ്കു തിരുവനന്തപുരം സ്വദേശി അശ്വിന്‍ എസ്.നായര്‍ മൂന്നാം റാങ്കും നേടി.

പട്ടികജാതി വിഭാഗത്തില്‍ മലപ്പുറം സ്വദേശി പി.ഷിബൂസ് ഒന്നാം റാങ്കും തൃശൂര്‍ സ്വദേശി ഋഷികേശ് രണ്ടാം റാങ്കും നേടി.

പട്ടിക വര്‍ഗ വിഭാഗത്തില്‍ കോട്ടയം സ്വദേശി ആദര്‍ശ് ഒന്നാം റാങ്കും എറണാകുളം സ്വദേശി എസ്.നിമിത രണ്ടാം റാങ്കും നേടി.

അടുത്ത വര്‍ഷം മുതല്‍ എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പില്‍ മാറ്റം വരുത്തുമെന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തന്നെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. ഇതിനായി ഐ.ടി അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Top