എന്‍ജിനില്‍ ദ്വാരം; ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി

സിഡ്‌നി: എന്‍ജിനുകളിലൊന്നില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും, വിമാനം തിരിച്ച് ലാന്‍ഡ് ചെയുന്നതിന് മുമ്പ് തന്നെ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

സിഡ്‌നിയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കുകയായിരുന്നു.

Top