എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ശ്രീനഗറില്‍ അടിയന്തരമായി നിലത്തിറക്കി

indigoplane

ശ്രീനഗര്‍: എന്‍ജിനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ശ്രീനഗറില്‍ അടിയന്തരമായി നിലത്തിറക്കി. ഇന്‍ഡിഗോ എ 320 നിയോ മോഡല്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

നേരത്തെ ഇന്‍ഡിഗോയുടെ എ 320 നിയോ മോഡല്‍ വിമാനങ്ങള്‍ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഗണത്തില്‍ വരുന്ന 65 സര്‍വീസുകള്‍ കമ്പനി റദ്ദാക്കുകയും ചെയ്തിരുന്നു.

ആഭ്യന്തര സര്‍വീസിലുള്ള 47 വിമാനങ്ങളാണ് കൂട്ടത്തോടെ റദ്ദാക്കിയത്. എന്നാല്‍ സമാനമായ തകരാര്‍ വീണ്ടും ഉണ്ടായിരിക്കുകയാണ്.

അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ (പിഡബ്ല്യു) എന്‍ജിനില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവ ഘടിപ്പിച്ച എ 320 നിയോ മോഡല്‍ വിമാനങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു ഡിജിസിഎ ഉത്തരവിട്ടത്

Top