എന്‍ജിന്‍ തകരാര്‍; തൃശൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനില്‍ നിന്നും തീയുയര്‍ന്നു

train

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് ട്രെയിനിന്റെ എന്‍ജിനില്‍ നിന്ന് തീയുയര്‍ന്നു. ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന്റെ എന്‍ജിനില്‍ നിന്നാണ് തീയുയര്‍ന്നത്. ഇതേത്തുടര്‍ന്നു എന്‍ജിന്‍ തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് പുക കണ്ടെത്തിയത്.

Top