ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്സ് ഓര്‍മയായി

ലണ്ടന്‍: ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് (81) അന്തരിച്ചു.
1996-ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായ ബാങ്ക്‌സ് അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

1970ലെ ലോകകപ്പാണ് ബാങ്ക്‌സിനെ ലോക ശ്രദ്ധയിലെത്തിച്ചത്.ഗോളെന്നുറച്ച ഹെഡര്‍ ബാങ്ക്‌സ് തട്ടിയകറ്റിയപ്പോള്‍ പെലെയോടൊപ്പം ലോകവും അദ്ഭുതപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും മികച്ച സേവെന്ന് ഇതിഹാസ താരം പെലെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

തുടര്‍ച്ചയായി ആറ് തവണ ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ബാങ്ക്സ്‌ന് ലഭിച്ചിട്ടുണ്ട്.

Top