വ്യത്യസ്തമായി നടി ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയം; വീഡിയോ വൈറല്‍

വിവാഹ നിശ്ചയങ്ങളുടെ വ്യത്യസ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ നടി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ അഭിനേത്രിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നര്‍ത്തകിയായ താരത്തിന്റെ കാലില്‍ പ്രതിശ്രുത വരന്‍ ചിലങ്ക അണിയിച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. തുടര്‍ന്ന് ഒരു പൂച്ചെണ്ടും ഉത്തരയ്ക്ക് നല്‍കുന്നുണ്ട്.

നിതേഷ് നായരാണ് ഉത്തരയുടെ പ്രതിശ്രുത വരന്‍. ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ്. വളരെ റൊമാന്‍ന്റിക്കായി പ്രണയം അവതരിപ്പിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ വൈറലായിരിക്കുകയാണ്. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. സംയുക്ത വര്‍മയും , ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

Top