ക്രിക്കറ്റ് ലോകകപ്പില്‍ കന്നിക്കിരീടം ചൂടി ഇംഗ്ലണ്ട്; ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ കപ്പുയര്‍ത്തി

ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന് കന്നിക്കിരീടം. ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ കപ്പുയര്‍ത്തിയത് ചരിത്രം രേഖപ്പെടുത്തി.

ആദ്യമായാണ് ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുന്നത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്റ്റത്തില്‍ 241 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അത്ര തന്നെ റണ്‍സിന് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ഓള്‍ ഔട്ടായി.

84 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ലോകകിരീടം സമാനിച്ചത്. അര്‍ദ്ധസെഞ്ചുറിയടിച്ച ജോസ് ബട്ലറും ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഇരുവരും ചേര്‍ന്ന 110 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Top