ശേഖര്‍ റെഡ്ഡിയുടെ വീടുകളില്‍ നിന്നു പിടികൂടിയ 50 കിലോ സ്വര്‍ണം കണ്ടുകെട്ടി

Gold

ചെന്നൈ: ഖനി മുതലാളി ജെ. ശേഖര്‍ റെഡ്ഡിയുടെയും കൂട്ടാളികളുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ വരുമാന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടിയ 50 കിലോഗ്രാം സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി.

13.96 കോടി രൂപ വിലവരുന്ന സ്വര്‍ണക്കട്ടികളും ബിസ്‌കറ്റുകളുമാണു കണ്ടുകെട്ടിയത്. വിദേശവിനിയമയ നിയമപ്രകാരം ശേഖര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.

97 കോടി രൂപയുടെ റദ്ദായ നോട്ടുകളും 34 കോടി രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തവയില്‍പെടുന്നു. ശേഖര്‍ റെഡ്ഡിയുടെ എസ്ആര്‍എസ് കമ്പനിയില്‍ നിന്നു പിടിച്ചെടുത്ത 10 കോടി രൂപയുടെ പഴയ നോട്ടുകളും 6.5 കിലോഗ്രാം സ്വര്‍ണവും 34 കോടി രൂപയുടെ പുതിയ നോട്ടുകളും നേരത്തേ കണ്ടുകെട്ടിയിരുന്നു.

Top