ബിനീഷിനെതിരെ കൂടുതൽ തെളിവുകളുമായി എൻഫോഴ്‌സ്മെന്റ്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടർവാദം ഇന്ന്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമർപ്പിക്കും.

നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. നീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്‍റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ബെംഗളൂരു എൻഫോഴ്സ്മെന്‍റ് കത്ത് നൽകിയിട്ടുണ്ട്.

Top