സ്വര്‍ണക്കടത്ത് കേസ്; ജുഡീഷ്യല്‍ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും ആരോപണം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവുമായി ഇഡി ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി.

സമാന്തര അന്വേഷണം അനുവദിക്കാന്‍ ആകില്ല. ഹൈക്കോടതി വിധിക്ക് എതിരാണ് സര്‍ക്കാര്‍ നടപടി. അടുത്താഴ്ച കോടതിയെ സമീപിക്കുമെന്നും വിവരം. ക്രൈംബ്രാഞ്ച് നേരത്തെ കേസ് അന്വേഷിച്ചപ്പോള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രതികള്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ വിചാരണ ഘട്ടത്തില്‍ കോടതിയെ അറിയിക്കാമെന്നും ഇഡി.

കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ ജുഡീഷല്‍ കമ്മീഷന്‍ തെളിവുകള്‍ തേടിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നും വിവരം തേടാന്‍ ജുഡീഷല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് വി.കെ.മോഹനന്‍ പത്രപരസ്യം നല്‍കിയത്.

 

Top