ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.

തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ബംഗളൂരുവില്‍ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. ബിനീഷിന്റെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കര്‍ണാടക പൊലീസും സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷിന്റെ ബിസിനസ് പാര്‍ട്ടറായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

Top