അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. അദ്ദേഹത്തിന്റെ നാഗ്പുരിലൂള്ള വീട്ടിലാണ് റെയ്ഡ്.

മുംബൈ പൊലീസ് കമീഷണര്‍ പരം ബീര് സിങ്ങ് അനില്‍ ദേശ്മുഖിനെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചതിനെ തുടര്‍ന്ന് ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

 

 

Top