പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ; കൂടുതല്‍ ഇടങ്ങളിലായി എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

punchab natoanal bank

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 15 നഗരങ്ങളിലായി 45 ഇടങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് റെയ്ഡ് നടത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ നീരവിന്റെ സ്ഥാപനങ്ങളില്‍ നിന്നു നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. 500 കോടിയുടെ സ്വത്തുക്കളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം.

നീരവിന്റ വിദേശത്തെ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സമെന്റ് ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനിടയില്‍ നീരവ് മോദിയെ കണ്ടെത്താനുള്ള ശ്രമം സിബിഐ ഊര്‍ജിതക്കിയിട്ടുണ്ട്.

Top