ബിസിസിഐക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് 121 കോടി രൂപ പിഴ ചുമത്തി

BCCI-CRICKET

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിസിസിഐക്ക് 121 കോടി രൂപ പിഴ ചുമത്തി. മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ(ഫോറിന്‍ എക്‌സചേഞ്ച് ആക്ട്) നിയമം തെറ്റിച്ചുവെന്ന് കാണിച്ചാണ് പിഴ ചുമത്തിയത്. 2009ലെ ഐപിഎല്ലുമായി ബന്ധപ്പെട്ടാണ് നടപടി. ശ്രീനിവാസന്‍, ലളിത് മോദി തുടങ്ങിയവരും പിഴയടയ്ക്കണം.

ബിസിസിഐക്ക് 82.66 കോടി രൂപയും എന്‍. ശ്രീനിവാസന്‍ (11.53 കോടി), ലളിത് മോദി (9.72 കോടി), ബി.സി.സി.ഐ മുന്‍ ട്രഷറര്‍ എം.പി പാണ്ഡവ് (9.72 കോടി) എന്നിങ്ങനെയാണ് പിഴ. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂറിന് 7 കോടിയും പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിച്ച ഐപിഎല്ലിന്റെ ഭാഗമായി 243 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്തത് നിയമങ്ങള്‍ പാലിക്കാതെയാണെന്നാണ് കണ്ടെത്തല്‍.

Top