Enforcement Directorate raids 300 shell companies across country

ന്യൂഡല്‍ഹി: 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കള്ളപണത്തിനെതിരായ നടപടിയുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്.

രാജ്യത്ത് നോട്ട് അസാധുവാക്കലിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും സാമ്പത്തിക സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിച്ചു വരികയായിരുന്നു . വന്‍ തുകകള്‍ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്.

50 ബാങ്കുകളില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

Top