അധ്യാപക നിയമന അഴിമതിക്കേസ്; കൊല്‍ക്കത്തയില്‍ ഇഡി റെയ്ഡ്

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബിസിനസുകാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികളുടെ വസതികളിലും ഓഫീസുകളിലുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പരിശോധന.

കൊല്‍ക്കത്തയിലെ ഒമ്പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്നാണ് വിവരം. വ്യവസായികളായ സുബോധ് സച്ചാര്‍, അശോക് യഡുക എന്നിവരുടെ മണിക്തലയിലെ രണ്ട് ഫ്ളാറ്റുകളിലും ബുറാബസാറിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വസതിയിലും പരിശോധന നടന്നു. കൂടാതെ കക്കുര്‍ഗാച്ചി, ഇഎം ബൈപാസ് എന്നിവിടങ്ങളിലും ഇഡി ഉദ്യോഗസ്ഥര്‍ എത്തി.

Top