അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ജയ്പൂര്‍: വിദേശനാണയ വിനിമയചട്ടം ലംഘിച്ചെന്ന കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഡല്‍ഹി ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് വൈഭവ് ഗെഹ്ലോട്ടിന്റെ ചോദ്യം ചെയ്യല്‍. രത്തന്‍ കാന്ത് ശര്‍മ്മയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വൈഭവ് ഗെഹ്ലോട്ടിനെ ഇഡി ചോദ്യം ചെയ്യുന്നത്. എന്നാല്‍ മകനെതിരെ ഉയര്‍ന്ന ആരോപണം അശോക് ഗെഹ്ലോട്ട് തളളി. ‘വൈഭവ് ഗെഹ്ലോട്ടിന് ഒരു ടാക്‌സി കമ്പനി മാത്രമാണ് ഉളളത്. രത്തന്‍ കാന്ത് ശര്‍മ്മ അതില്‍ പങ്കാളിയായിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ ഒരുമിച്ച് അല്ല ജോലി ചെയ്യുന്നത്. വൈഭവിന് വിദേശനാണ്യ ഇടപാടുകളൊന്നുമില്ല,’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഡല്‍ഹിയിലോ ജയ്പൂരിലോ ഉളള ഇ ഡി ഓഫീസിലെത്താന്‍ വൈഭവ് ഗെഹ്ലോട്ടിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ശിവ് ശങ്കര്‍ ശര്‍മ്മ, രത്തന്‍ കാന്ത് ശര്‍മ്മ എന്നിവരുടെ രാജസ്ഥാന്‍ ബന്ധമുളള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ്, വര്‍ദ എന്‍ന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 1.2 കോടി രൂപ റെയ്ഡില്‍ ഇ ഡി പിടിച്ചെടുത്തത്. ട്രൈറ്റണ്‍ ഗ്രൂപ്പില്‍ 2007-2008 കാലഘട്ടത്തില്‍ മൗറീഷ്യസ് സ്ഥാപനത്തില്‍ നിന്ന് നിക്ഷേപം ലഭിച്ചതായി ആരോപിക്കപ്പെടുന്നു.

 

Top