അഗസ്ത വെസ്റ്റ് ലാന്‍ഡ് കേസ്; ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ ഇ.ടിയ്ക്ക് അനുമതി

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കി.

കോടതി മുറിയില്‍ വെച്ച് 15 മിനിററ് ചോദ്യം ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്. ഡല്‍ഹി കോടതി സ്‌പെഷ്യല്‍ ജഡ്ജ് അരവിന്ദ് കുമാറാണ് മിഷേലിനെ ചോദ്യം ചെയ്യാന്‍ ഉപാദികളോടെ അനുമതി നല്‍കിയിരിക്കുന്നത്.

മിഷേലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിരസിച്ചായിരുന്നു ഡല്‍ഹി പ്രത്യേക കോടതിയുടെ ഉത്തരവ്. ഡിസംബര്‍ 28 വരെ മിഷേലിനെ ജൂഡീഷല്‍ കസ്റ്റഡിയില്‍ വെയ്ക്കുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Top