ശിവശങ്കറിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍
കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കും. ശിവശങ്കര്‍ അറസ്റ്റിലായി ഈ മാസം 29 ന് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി. കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ ശിവശങ്കറിനെതിരെ അന്വേഷണം തുടരും.

ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണ്‍ കുറ്റപത്രം സമര്‍പ്പിക്കും. കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ക്കെതിരെയുള്ള ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കര്‍ക്കെതിരെ ഇഡി അന്വേഷണം നടത്തും.

Top