അമേരിക്കയിലും കാനഡയിലും സാന്നിധ്യമറിയിക്കാൻ എന്‍ഫീല്‍ഡ്

ക്കണിക്ക് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് മീറ്റിയോര്‍ 350നെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2020 നവംബർ ആറിനാണ് വാഹനത്തിന്റെ വില പ്രഖ്യാപിച്ച് വിപണിയില്‍ എത്തിച്ചത്. വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍. ഇന്ത്യയില്‍ മികച്ച ബുക്കിങ്ങ് സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിക്കുകയും ചെയ്‍തിരുന്നു ഈ ബൈക്ക്.

ഇന്ത്യയില്‍ എത്തിയിട്ടുള്ള മീറ്റിയോറിനെ തന്നെയായിരിക്കും റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കയിലും കാനഡയിലും എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  വടക്കേ അമേരിക്കയിലാണ് ഈ വാഹനം ആദ്യമെത്തിക്കുന്നത്. ആഗോള ഉത്പന്നമായാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 അവതരിപ്പിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മീറ്റിയോര്‍ 350 ഏറെ വൈകാതെ തന്നെ വിദേശ രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കുകയായിരുന്നു.

ബ്രിട്ടണിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ടെക് ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്‌ വിഭാഗവും ചേര്‍ന്നാണ് മീറ്റിയോര്‍ 350-യുടെ ഡിസൈനുകളും മെക്കാനിക്കല്‍ ഫീച്ചറുകളും ഒരുക്കിയിരിക്കുന്നത്.

Top