നടിയെ ആക്രമിച്ച സംഭവത്തിലെ ഉത്തരവാദികൾ സമൂഹത്തിന്റെ ശത്രുക്കൾ; മുല്ലപ്പള്ളി

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ ഉത്തരവാദികൾ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കൈകോർക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ ഇവിടെ ആർക്കും നീതി ലഭിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേസ് അന്വേഷണസംഘത്തിന്റെ മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിനെയും മുല്ലപ്പള്ളി വിമർശിച്ചു. ശ്രീജിത്തിനെ മാറ്റിയത് അന്വേഷണ സംഘത്തിന്റെ മനോവീര്യം തകർത്തെന്നും ആരെ കബളിപ്പിക്കാനാണ് കള്ളക്കളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി. നീക്കം കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് സംശയമുണ്ടെന്ന് പി.കെ ഫിറോസ് പറഞ്ഞു. ഈ സംശയം ദൂരികരിക്കേണ്ടത് സർക്കാരാണെന്നും ഫിറോസ് വ്യക്തമാക്കി.

Top