ദുബായില്‍ സഹിഷ്ണുതാ വര്‍ഷാചരണം; ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ്

ഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായ് പൊലീസ്. ഇതു പ്രകാരം പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇളവ് ലഭിക്കുക.

ഫൈനുകളില്‍ നിന്ന് ഒഴിവാകുന്നതിന് ഒരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ട് വെയ്ക്കുന്നത്.
ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. മൂന്നു രീതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസം നിയമളൊന്നും ലംഘിക്കാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവും ആറ് മാസം നിയമ ലംഘനം നടത്താത്തവര്‍ക്ക് 50 ശതമാനം ഇളവും ഒന്‍പത് മാസം പൂര്‍ത്തിയാക്കിയാല്‍ 75 ഇളവുമാണ്. ഇനി പരി പൂര്‍ണ്ണമായി ഒരു വര്‍ഷം വരെ ഗതാഗത നിയമം ലംഘിക്കാത്തവര്‍ പിഴയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നതുമാണ്.

Top