രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് അവസാനം; നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെ രാജസ്ഥാന്‍ നിയമസഭ സമ്മേളനം ഇന്നാരംഭിക്കും. ബി.ജെ.പി അവിശ്വാസപ്രമേയവും കോണ്‍ഗ്രസ് വിശ്വാസ പ്രമേയവും കൊണ്ട് വരും. സ്പീക്കര്‍ വിശ്വാസ പ്രമേയം തെരഞ്ഞെടുത്ത് വോട്ടിനിടാനാണ് സാധ്യത. രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ചത്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചതോടെ എല്ലാം ശാന്തമായിരുന്നു. ആ ഘട്ടത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ബി.ജെ.പി തീരുമാനം. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് വിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. അങ്ങനെ വന്നാല്‍ സ്പീക്കര്‍ക്ക് വിശ്വാസ പ്രമേയം എടുക്കുകയും ശബ്ദ വോട്ടിനിടുകയും ചെയ്യാം. 120 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ട്.

ഒറ്റക്കെട്ടായി ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഗെഹ്‌ലോട്ട് നേരത്തെ പ്രതികരിച്ചു. സച്ചിന്‍ പൈലറ്റ് അടക്കമുള്ള 19 എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഗെഹ് ലോട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. എം.എല്‍.എമാരായ ഭന്‍വര്‍ ശര്‍മ്മ, വിശ്വേന്ദ്ര സിങ് എന്നിവരുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍ലിച്ചിരുന്നു.

Top