എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ENDOSALFAN

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍. കാസര്‍ഗോഡ് അഞ്ച് ഏക്കറോളം ഭൂമിയിലായി 36 വീടുകളുടെ നിര്‍മ്മാണമാണു പുരോഗമിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഭൂമിയിലാണു നിര്‍മ്മാണം പുരോഗമിക്കുന്നത്.

600 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് 10 സെന്റ് സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് ബെഡ്‌റൂമുകള്‍, അടുക്കള, ശുചിമുറി, ഹാള്‍ എന്നിവയടക്കം ഓരോ വീടിനും ആറ് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി മേയ് മാസത്തോടെ താക്കോല്‍ദാന കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Top