പട്ടിണി സമരവുമായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍: പിന്മാറില്ലെന്ന് ദയാഭായി

Dayabhai

തിരുവനന്തപുരം:കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദയാഭായി.ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി ആരോപിച്ചു. അതേസമയം,അർഹരായവരെ സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മെഡിക്കല്‍ പരിശോധന നടത്തി കണ്ടെത്തിയവർക്ക് പോലും സഹായം നല്‍കിയില്ലെന്നും ദയാഭായി ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം തുടങ്ങുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്.

കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്ന് സമര സമിതി ആരോപിക്കുന്നു. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Top