മൂന്നാറിലെ കയ്യേറ്റങ്ങളെ സംസ്ഥാനസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: മൂന്നാര്‍ ഭൂമി കയ്യേറ്റങ്ങളില്‍ സര്‍ക്കാരിനെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കയ്യേറ്റങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റഭൂമിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും കയ്യേറ്റഭൂമി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2010ല്‍ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവം കാണിക്കുന്നില്ലെന്നാരോപിച്ച് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം.

Top