ബംഗാളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി അമ്പലത്തിലേക്ക് മാംസം എറിഞ്ഞെന്ന വ്യാജവാര്‍ത്ത

encounting

ബംഗാള്‍: അമ്പലത്തിലേക്ക് മാംസം എറിഞ്ഞെന്ന തരത്തിലെത്തിയ വ്യാജവാര്‍ത്തയെ തുടര്‍ന്ന് ബംഗാളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഇന്നലെ ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ മാംസം എറിഞ്ഞതായി വാര്‍ത്തകള്‍ എത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്നാല്‍ അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്ഥലത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top