ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്‌നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍. സൈന്യവും പൊലീസും പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്.

മൂന്ന് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

ജമ്മു കശ്മീര്‍ നിയന്ത്രണരേഖയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക്ക് ആക്രമണം.

ഷെല്ലാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ടൗണില്‍ വരെ പാക്കിസ്ഥാന്‍ തൊടുത്ത ഷെല്ലുകള്‍ എത്തിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍. പാക്ക് നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശത്തെ വിദ്യാലയങ്ങള്‍ അടക്കുകയും ചെയ്തു .

Top