പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; നാ​ല് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു

ശ്രീനഗര്‍ : ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഔ​രു മേ​ജ​റും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.

സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. ജയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നും സൂചനയുണ്ട്.

ഭീകരര്‍ സൈന്യത്തിന് നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ അതിർത്തിയിൽ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. പരിശോധന തുടരുന്നതിനിടെയാണ് ഇന്നും സൈനികർക്കെതിരെ ആക്രമണമുണ്ടായത്.

Top