Encounter underway between terrorists, security forces in Jammu Kashmir’s Ganderbal

kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍.ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം ഈ പ്രദേശം വളയുകയായിരുന്നു.

തിരച്ചിലിനിടെ ഒരു വീട്ടില്‍ ഒളിച്ച തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചും വെടിയുതിര്‍ക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഭീകരരുടെ സങ്കേതം തകര്‍ത്തിരുന്നു

ഇവിടെ നിന്നു എകെ 47 തോക്ക്, പിസ്റ്റള്‍, മാഗസിനുകള്‍, ഗ്രനേഡ് ലോഞ്ചര്‍, ഗ്രനേഡുകള്‍, റേഡിയോ സെറ്റുകള്‍, തിരകള്‍ എന്നിവ കണ്ടെടുത്തു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ കടുത്ത ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്.

Top