കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു.ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ച ഭികരവാദികളുടെ എണ്ണം ഇതോടെ ഒമ്പതായി.

ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്നാണ് വിവരം. പൊലീസും സുരക്ഷ സേനയും ചേര്‍ന്നാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്നു ജവാന്മാര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Top