ഷര്‍ഷാലി ഖ്രു ഏരിയായില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

അവന്തിപോറ: ജമ്മു കശ്മീരില അവന്തിപോറയിലെ ഷര്‍ഷാലി ഖ്രു ഏരിയായില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. തീവ്രവാദികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം വളഞ്ഞ് സേന തിരച്ചില്‍ നടത്തുകയാണ്.

മൂന്നോളം വരുന്ന തീവ്രവാദികള്‍ സേനക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, പുല്‍വാമ ജില്ലയില പാംപോറിലെ ഷാറില്‍ തീവ്രവാദികളും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സി.ആര്‍.പി.എഫ്ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അര്‍ധരാത്രി ആരംഭിച്ച തിരച്ചില്‍ ഇപ്പോഴുംതുടരുകയാണ്.

Top