ഷോപിയാനില്‍ സുരാക്ഷാ സേനയും താവ്രവാദികളും തമ്മില്‍ ഏറ്റ് മുട്ടല്‍

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്ക്. ഷോപിയാനിലെ ദൈരു കീഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംയുക്ത തിരച്ചിലിനിടെയാണ് തീവ്രവാദികളുള്ള സ്ഥലം കണ്ടെത്തിയത്. തീവ്രവാദികള്‍ വെടിവെച്ചതിന് പിന്നാലെ സേനയും തിരിച്ചടിച്ചു. പ്രദേശത്ത് രണ്ട് തീവ്രവാദികള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും നടത്തുന്ന സംയുക്ത പരിശോധനയില്‍ സി.ആര്‍.പി.എഫും പങ്കെടുക്കുന്നുണ്ട്.

Top