ഛത്തിസ്ഗഢില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മാവോയിസ്റ്റ് ആക്രമണം

maoist

റായ്പൂര്‍: ഛത്തിസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഞായറാഴ്ച രാവിലെ മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഛത്തീസ്ഗഢിലെ ബിജാപൂരിലാണ് മാവോയിസ്റ്റും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനന്തഗഡ് ഗ്രാമത്തില്‍ തുടര്‍ച്ചയായി ഏഴ് സ്‌ഫോടനങ്ങളും മാവോയിസ്റ്റുകള്‍ നടത്തിയിരുന്നു.

Top