encounter-indian army-terror

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഹന്ദ്വാരയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ രൂക്ഷപോരാട്ടം. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ പട്രോളിങ്ങിനിടെ സൈനകര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈനികര്‍ തിരിച്ചും വെടിവെച്ചു. രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Top