ജമ്മുവില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. നഗ്രോതയിലെ ബന്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.

കശ്മീര്‍ താഴ്വരയിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന ഭീകരവാദികളുടെ സംഘത്തെയാണ് സുരക്ഷാസേന തടഞ്ഞത്. തുടര്‍ന്ന് ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. ഇതിനു പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.

Top