Encounter in Jammu and kashmir

ശ്രീനഗര്‍: കാശ്മീരിലെ കൃപ്‌വാരയില്‍ സൈന്യം നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടയില്‍ രണ്ടു സൈനികരും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ നിന്നുള്ള നിയന്ത്രണ രേഖയ്ക്ക് അടുത്താണ് സൈന്യവും നുഴഞ്ഞു കയറിയവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

”നിയന്ത്രണ രേഖയ്ക്കടുത്ത് നിരീക്ഷണം നടത്തുകയായിരുന്ന സൈന്യം തീവ്രവാദികള്‍ക്ക് പ്രതിരോധം തീര്‍ത്തു. തുടര്‍ന്നു നടന്ന വെടിവയ്പ്പില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ രക്തസാക്ഷിത്വം വരിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്,” ശ്രീനഗറില്‍ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. രണ്ട് എ.കെ 47 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. സൈനിക നീക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി.

കാശ്മീരില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും സുരക്ഷാ സേനയ്ക്ക് എതിരെ ആക്രമണങ്ങള്‍ നടത്താനും പദ്ധതിയിട്ട പാകിസ്ഥാന്‍ പൗരനെ എന്‍.ഐ.എ പിടികൂടി ദിവസങ്ങള്‍ക്ക് ശേഷമാണ് നുഴഞ്ഞു കയറ്റ ശ്രമം.

Top