കശ്മീരില്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സോപോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.വ്യാഴാഴ്ച പുലര്‍ച്ചയോടെ സോപോരയിലെ ഹര്‍ദ്ശിവ മേഖലയിലാണ് ഏറ്റമുട്ടല്‍ തുടങ്ങിയത്.

അതേസമയം ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ലഷ്‌കര്‍ ഇ ത്വയിബ ഭീകരരെ സൈന്യം പിടികൂടി.

Top