encounter in jammu and kashmir

ജമ്മു: ജമ്മു കാശ്മീരിലെ ബന്ദിപ്പോറയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരാളെ വധിച്ചു. അഞ്ചു സുരക്ഷാ സൈനികര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.

ബന്ദിപ്പോറ ജില്ലയിലെ ഹജിന്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

Top