അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: 13 ഭീകരര്‍ കൊല്ലപ്പെട്ടു

Afghanistan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഒന്നിലേറെ പ്രവിശ്യകളായാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. അഫ്ഗാന്‍ പ്രതിരോധമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ഗസ്‌നി പ്രവിശ്യയിലെ ആന്‍ഡര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് അഫ്ഗാന്‍ സുരക്ഷാസേന വധിച്ചത്. ഇവിടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു.

നംഗര്‍ഹാര്‍ പ്രവിശ്യയ്ക്കു സമീപം ഖൊഗ്യാനി ജില്ലയിലെ ഐഎസ് ഒഴിത്താവളങ്ങളില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്.

Top