ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

army

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. മൂന്നു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Top