ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

kashmir

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. തുര്‍ക്ക്വംഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷ സേന നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരങ്ങളില്ല.

ഭീകരര്‍ ഒളിഞ്ഞിരിക്കുന്നെന്ന് കരുതുന്ന സ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. മുന്ന് തീവ്രവാദികള്‍ ഉണ്ടെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരം. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതിനിടെ ഏറ്റമുട്ടല്‍ നടന്ന സ്ഥലത്ത് തടിച്ചുകൂടിയ ഒരുവിഭാഗം പ്രക്ഷോഭകര്‍ സൈന്യത്തിനെതിരെ കല്ലെറിയുന്ന അവസ്ഥയുണ്ടായി. ഇവരുടെ കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

Top