Encounter between police, gangster in Telangana

ഹൈദരാബാദ്: തെലങ്കാനയിലെ മഹൂബ്‌നഗര്‍ ജില്ലയില്‍ തെലങ്കാനയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിവരം. എന്‍ഐഎയും പ്രാദേശിക പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ഹൈദരാബാദില്‍ നിന്നും 60 കിമീ അകലെയുള്ള ഷാദ്‌നഗറില്‍ മില്ലേനിയം ടവേര്‍സ് അപ്പാര്‍ട്ട്‌മെന്റിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തീവ്രവാദികളുടെ താവളമായിരുന്നു ഇതെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ചെറുപ്പക്കാരെ നേരത്തെ എന്‍ഐഎ ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Top