ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുദ്ഗാമിലെ ചത്തര്‍ഗാമിലാണ് ഏറ്റുമുട്ടല്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിതെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചില്‍ വെടിവയ്പുണ്ടാകുകയായിരുന്നു. നവംബര്‍ ഒന്നിന് ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

Top