അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു​ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ബിജ്‌ബെഗാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.

സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിയുണ്ടകളും സൈന്യം കണ്ടെടുത്തു. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് വിവരം.

Top